അമേരിക്കയിലെ ന്യൂവാർക്ക് വിമാനത്താവളത്തിൽ ഇന്ത്യൻ വിദ്യാർഥിയെ കൈവിലങ്ങിട്ട് തറയിൽ കിടത്തിയതിൽ വിശദീകരണവുമായി ഇന്ത്യയിലെ യുഎസ് എംബസി. അനധികൃത
കുടിയേറ്റത്തിനെതിരായ അമേരിക്കയുടെ നിലപാടിൽ മാറ്റമില്ല. നിയമാനുസൃതമായി ആർക്കും അമേരിക്കയിലേക്ക് വരാമെന്നും യുഎസ് എംബസി. നിയമവിരുദ്ധ കുടിയേറ്റവും വീസ
ദുരുപയോഗവും അനുവദിക്കില്ലെന്ന് എംബസി വ്യക്തമാക്കി.