അമേരിക്കന്‍ ഗവൺമെന്റിന്റെ കൂട്ട നാടുകടത്തൽ ശ്രമങ്ങളുടെ ഫലമായി ഉണ്ടായ അശാന്തിയില്‍ ആശങ്ക പ്രകടിപ്പിച്ച് കത്തോലിക്ക, ഇവാഞ്ചലിക്കല്‍ നേതാക്കളുടെ റിപ്പോര്‍ട്ട്.
യുഎസിലെ ക്രൈസ്തവ കുടുംബങ്ങളിൽ കൂട്ട നാടുകടത്തലിന്റെ സാധ്യതയുള്ള പ്രത്യാഘാതങ്ങൾ ഉണ്ടെന്ന് യുഎസ് കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്പ്‌സ്, നാഷണൽ അസോസിയേഷൻ ഓഫ് ഇവാഞ്ചലിക്കൽസ്, വേൾഡ് റിലീഫ്, സെന്റർ ഫോർ ദി സ്റ്റഡി ഓഫ് ഗ്ലോബൽ ക്രിസ്ത്യാനിറ്റി എന്നിവയുടെ നേതാക്കൾ “വൺ പാർട്ട് ഓഫ് ദി ബോഡി” എന്ന റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തൽ നടപ്പിലാക്കുമെന്ന പ്രസിഡന്റ് ട്രംപിന്റെ ആവർത്തിച്ചുള്ള പ്രതിജ്ഞ കണക്കിലെടുക്കുമ്പോൾ ആശങ്ക വലുതാണ്.