ആഫ്രിക്കയില്‍ വലിയ രീതിയിലുള്ള പീഡനങ്ങള്‍ നേരിടുന്ന മെത്രാന്മാരോടും വിശ്വാസികളോടും ഐക്യദാർഢ്യം പ്രഖ്യാപിച്ച് അമേരിക്കന്‍ മെത്രാന് സമിതി. തുടർച്ചയായ സംഘർഷങ്ങൾക്കിടയിൽ
മനുഷ്യജീവനോടും അന്തസ്സിനോടുമുള്ള ആദരവിന്റെ ആഴമായ സാക്ഷ്യമാണ് അവർ ലോകത്തിന് നൽകുന്നതെന്നു അമേരിക്കന്‍ മെത്രാന് സമിതിയുടെ അന്താരാഷ്ട്ര നീതിക്കും സമാധാനത്തിനും വേണ്ടിയുള്ള കമ്മിറ്റിയുടെ ചെയർമാൻ ബിഷപ്പ് ഏലിയാസ് സൈദാൻ പറഞ്ഞു.













