കലൂർ സ്റ്റേഡിയം നവീകരണ വിവാദത്തിൽ വിശദീകരണവുമായി ജിസിഡിഎ. കായിക മന്ത്രിയുടെ കത്തിൻ്റ അടിസ്ഥാനത്തിലാണ് സ്റ്റേഡിയം സ്പോൺസർക്ക് കൈമാറിയത്. ടർഫിൻ്റെ നവീകരണം അടക്കം പത്ത് പ്രവർത്തികളാണ് സ്പോൺസറെ ചുമതലപ്പെടുത്തിയത്.
ഐഎസ്എൽ മത്സരങ്ങൾ ഡിസംബറിൽ കലൂരിൽ തന്നെ നടക്കുമെന്ന് ജിസിഡിഎ വ്യക്തമാക്കി. അർജൻ്റീന മൽസരത്തിൻ്റെ വേദിയായി കലൂർ സ്‌റ്റേഡിയത്തെ പരിഗണിക്കമെന്ന് ആവശ്യപ്പെട്ടതെന്ന് തങ്ങളാണെന്ന് ജിസിഡിഎ പറഞ്ഞു.
ജിസിഡിഎയുമായി കരാറില്ലെന്നാണ് സ്പോൺസറുടെ വിശദീകരണം. നവീകരണത്തിന് ശേഷം അടുത്ത മാസം മുപ്പതിന് സ്റ്റേഡിയം ജിസിഡിഎയ്ക്ക് കൈമാറുമെന്നാണ് സ്പോൺസർ കമ്പനിയുടെ പ്രതികരണം.














