ലീഡ് : എമ്ബുരാനില്‍ കൈകോര്‍ക്കാന്‍ ഹോംബാലെ ഫിലിംസ് മോഹന്‍ലാല്‍ – പൃഥ്വിരാജ് ചിത്രം എമ്ബുരാന് ഒന്നൊന്നര വരവായിരിക്കും.കെ.ജി.എഫ് നിര്‍മ്മാതാക്കളായ തെന്നിന്ത്യയിലെ പ്രശസ്തമായ ഹോംബാലെ ഫിലിംസ് എമ്ബുരാന്റെ നിര്‍മ്മാണത്തില്‍ കൈകോര്‍ക്കുന്നു. ആശിര്‍വാദ് സിനിമാസും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന എമ്ബുരാന്റെ ചിത്രീകരണം അടുത്തവര്‍ഷം മദ്ധ്യത്തില്‍ ആരംഭിക്കും. പ്രഭാസിനെ നായകനാക്കി പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന സലാര്‍ എന്ന ചിത്രത്തിന്റെ തുടര്‍ ചിത്രീകരണത്തില്‍ ജനുവരിയില്‍ പൃഥ്വിരാജ് പ്രവേശിക്കും.പുതുവര്‍ഷത്തില്‍ പൃഥ്വിരാജ് അഭിനയിക്കുന്ന ആദ്യ ചിത്രമാണ് സലാര്‍. ശ്രുതി ഹാസന് നായികയാകുന്ന സലാറില്‍ പൃഥ്വിരാജ് പ്രധാന വേഷത്തിലാണ് എത്തുന്നത്.
സലാര്‍ പൂര്‍ത്തിയായശേഷം എമ്ബുരാന്റെ ജോലികളിലേക്ക് പ്രവേശിക്കാനാണ് പൃഥ്വിരാജിന്റെ തീരുമാനം. ലിജോ ജോസ് പെല്ലിശേരിയുടെ മലൈക്കോട്ടൈ വാലിബനിലേക്ക് മോഹന്‍ലാലിന് പ്രവേശിക്കണം.മോഹന്‍ലാലും ലിജോ ജോസ് പെല്ലിശേരിയും ആദ്യമായി ഒരുമിക്കുന്ന ചിത്രത്തിന് പി. എസ്. റഫീക്ക് രചന നിര്‍വഹിക്കുന്നു. മലൈക്കോട്ടൈ വാലിബന് പൂര്‍ത്തിയായശേഷം ബറോസിന്റെ റിലീസ് പ്രവര്‍ത്തനങ്ങളിലേക്ക് മുഴുകാനാണ് മോഹന്‍ലാലിന്റെ തീരുമാനം. ത്രിമാന ചിത്രമായി ഒരുങ്ങുന്ന ബറോസ് മോഹന്‍ലാലിന്റെ ആദ്യ സംവിധാന സംരംഭമാണ്.ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂര്‍ ആണ് നിര്‍മ്മാണം.അതേസമയം മുരളി ഗോപിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന എമ്ബുരാന് മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമായിരിക്കും. പൂര്‍ണമായും വിദേശ രാജ്യങ്ങളാണ് എമ്ബുരാന്റെ ലൊക്കേഷന്‍.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision