ഉത്തര്‍പ്രദേശിലെ ബദൗന്‍ ജില്ലയിലെ സൊറാഹ ഗ്രാമത്തില്‍ സ്ഥാപിച്ചിരുന്ന ട്രാന്‍സ്‌ഫോര്‍മര്‍ മോഷണം പോയി. മൂന്നാഴ്ചയായി ഗ്രാമത്തിലെ വിദ്യാര്‍ത്ഥികളും കര്‍ഷകരും ഉള്‍പ്പെടെ അയ്യായിരത്തിലധികം പേര്‍ വൈദ്യുതിയില്ലാതെ ഇരുട്ടിലായിരിക്കുകയാണ്. ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.
വൈദ്യുതി മുടങ്ങിയതോടെ ജലസേചനത്തിനായി കര്‍ഷകര്‍ക്ക് ഇലക്ട്രിക് പമ്പുകള്‍ ഉപയോഗിക്കാന്‍ കഴിയുന്നില്ല. കൂടാതെ അടുത്ത മാസം നടക്കാനിരിക്കുന്ന യുപി ബോര്‍ഡ് പരീക്ഷകള്‍ക്കായി തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികളുടെ പഠനവും തടസ്സപ്പെട്ടിരിക്കുകയാണ്.