സർവകലാശാല നിയമഭേദഗതിക്ക് സർക്കാർ. കരട് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം. സിൻഡിക്കേറ്റ് രൂപീകരണം തിരഞ്ഞെടുപ്പിലൂടെ മാത്രമാക്കി. നോമിനേഷൻ ഗവൺമെന്റ് പ്രതിനിധികൾക്കായി ചുരുക്കി. സിൻഡിക്കേറ്റുകളുടെ അംഗബലം പരിമിതപ്പെടുത്തും. വിദേശത്ത് സർവകലാശാലകളുടെ ഉപകേന്ദ്രം തുടങ്ങാനുള്ള വിവാദ നിർദേശം ഒഴിവാക്കി.
നാല് വർഷ ബിരുദവും പുതിയ കോഴ്സുകളും സമ്പ്രദായങ്ങളും വന്നതോടെ സർവകലാശാലകളെ ഘടനാപരമായി മെച്ചപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെയാണ് യൂണിവേഴ്സിറ്റി നിയമ ഭേദഗതി കൊണ്ടുവരുന്നത്.