കത്തോലിക സർവ്വകലാശാലകൾ പുലർത്തേണ്ട തനിമയെക്കുറിച്ച്സാംസ്കാരികവിദ്യഭ്യാസകാര്യങ്ങൾക്കായുള്ള വത്തിക്കാൻ വിഭാഗത്തിൻറെ മേധാവി കർദ്ദിനാൾ ജൊസേ തൊളെൻചീനൊ ജെ മെന്തോൺച് ഇറ്റലിയിലെ മിലാൻ പട്ടണത്തിലെ ഒരു സമ്മേളനത്തിൽ.
വിശ്വാസവും യുക്തിയും ഏക സത്യത്തിൽ എങ്ങനെ കൂടിച്ചേരുന്നുവെന്ന് കൂടുതൽ വ്യക്തമായി മനസ്സിലാക്കാൻ കത്തോലിക്കാ സർവ്വകലാശാലകൾ ശ്രമിക്കണമെന്ന് സാംസ്കാരികവിദ്യഭ്യാസകാര്യങ്ങൾക്കായുള്ള വത്തിക്കാൻ വിഭാഗത്തിൻറെ മേധാവി കർദ്ദിനാൾ ജൊസേ തൊളെൻചീനൊ ജെ മെന്തോൺച്.നിർമ്മിതബുദ്ധിയുഗത്തിൽ കത്തോലിക്കാ സർവ്വകലാശാലകളുടെ ഭാവി” എന്ന ശീർഷകത്തിൽ ഇറ്റലിയിലെ മിലാൻ പട്ടണത്തിൽ വ്യാഴം, വെള്ളി ദിനങ്ങളിൽ സംഘടിപ്പിക്കപ്പെട്ട ശാസ്ത്രസംവാദത്തിൽ നടത്തിയ മുഖ്യ പ്രഭാഷണത്തിലാണ് അദ്ദേഹം ഇതു ചൂണ്ടിക്കാട്ടിയത്.
വിശുദ്ധ രണ്ടാം ജോൺപോൾ മാർപ്പാപ്പാ 1990 ആഗസ്റ്റ് 15-ന് കത്തോലിക്കാ സർവ്വകലാശാലകളുടെയും വിദ്യാലയങ്ങളുടെയും ഭരണഘടനയായി നല്കിയ അപ്പോസ്തോലിക് കോൺസ്റ്റിറ്റ്യൂഷൻ “എക്സ് കോർദെ ഏക്ലേസിയെ” യുടെ അരൂപി തീർച്ചയായും സർവ്വകലാശാലകളെ സഭയുടെ ഹൃദയ”ത്തിലും അവളുടെ ദൗത്യത്തിലും വേരുറപ്പിക്കുകയെന്നതാണെന്ന് കർദ്ദിനാൾ മെന്തോൺച് അനുസ്മരിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GF8mrpEZuBJ5snkCWn0lvN
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision