നൈനിറ്റാൾ: ഒരു ബില്യൺ പ്രകാശവർഷം അകലെയുള്ള ന്യൂട്രോൺ നക്ഷത്രങ്ങൾ തമ്മിലുള്ള കൂട്ടിയിടിയുടെ ഫലമായുണ്ടാകുന്ന വലിയ ഊർജ പ്രകാശമായ ഗാമാ റേ ബർസ്റ്റുകൾ (GRBS) അപ്രതീക്ഷിതമായി കണ്ടെത്തി ഗവേഷകർ. ആര്യഭട്ട റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒബ്സർവേഷണൽ സയൻസസ് (ARIES) ലെയും റോമിലെയും ശാസ്ത്രജ്ഞരാണ് ഇവ കണ്ടെത്തിയത്. ഇതാദ്യമായാണ് ക്ഷീരപഥത്തിന്റെ വിദൂരഭാഗത്തുള്ള ഈ സംഭവം കണ്ടെത്തിയത്. സ്വർണം, പ്ലാറ്റിനം തുടങ്ങിയ ഘനലോഹങ്ങളെ മനസിലാക്കാൻ ഇത് സഹായിക്കും. ഗാമാ റേ പൊട്ടിത്തെറിയുടെ ഉത്ഭവവും എളുപ്പത്തിൽ അറിയാൻ കഴിയും.
പ്രപഞ്ചത്തിന്റെ രഹസ്യങ്ങൾ! വലിയ കണ്ടെത്തലുമായി ശാസ്ത്രജ്ഞർ
Date: