കാലിക്കറ്റ് സര്‍വ്വകലയിലെയും വിവിധ സെന്ററുകളിലും പി.ജി. ഇന്റഗ്രേറ്റഡ് പി.ജി ഇപ്പോള്‍ അപേക്ഷിക്കാം

spot_img

Date:

കാലിക്കറ്റ് സർവ്വകലയിലെയും വിവിധ സെന്ററുകളിലും  പി.ജി./ഇന്റഗ്രേറ്റഡ് പി.ജി ; ഇപ്പോൾ അപേക്ഷിക്കാം

കാലിക്കറ്റ് സര്‍വകലാശാലയിലെ വിവിധ പഠനവകുപ്പുകളിൽ

അടുത്ത അധ്യയന വര്‍ഷത്തെക്കുള്ള  പി.ജി./ഇന്റഗ്രേറ്റഡ് പി.ജി. 

പ്രോഗ്രാമുകളിലേക്കും സർവ്വകലാശാലക്കു കീഴിലുള്ള വിവിധ സെന്ററുകളിലെ എം.സി.എ., എം.എസ്.ഡബ്ല്യു., ബി.പി.എഡ്., ഇന്റഗ്രേറ്റഡ് ബി.പി.എഡ്., എന്നീ പ്രോഗ്രാമുകളിലേക്കും യൂണിവേഴ്സിറ്റിക്കു കീഴിലുള്ള അഫിലിയേറ്റഡ് കോളേജുകളിലെ പ്രവേശന പരീക്ഷയിലൂടെ പി.ജി. അഡ്മിഷൻ നടത്തുന്ന പ്രോഗ്രാമുകളായ എം.പി.എഡ്., ബി.പി.എഡ്., ഇന്റഗ്രേറ്റഡ് ബി.പി.എഡ്., എം.എസ്.ഡബ്ല്യു., എം.എ. ജേണലിസം & മാസ് കമ്യൂണിക്കേഷന്‍, എം.എസ് സി. ഹെല്‍ത്ത് & യോഗ തെറാപ്പി, എം.എസ് സി ഫോറന്‍സിക് സയന്‍സ് പ്രോഗ്രാമുകളിലെ പ്രവേശനത്തിനായും നടത്തുന്ന പൊതുപ്രവേശന പരീക്ഷക്ക് (CUCAT) ഇപ്പോൾ അപേക്ഷിക്കാം. ഏപ്രിൽ

പ്രോഗ്രാമുകൾക്ക് ,അഫിലിയേറ്റഡ് കോളേജുകളിലെ മാനേജ്‌മെന്റ് സീറ്റുകള്‍ ഉള്‍പ്പെടെ എല്ലാ വിഭാഗം സീറ്റുകളിലേക്കും പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റില്‍ നിന്ന് മാത്രമായിരിക്കും പ്രവേശനം നടത്തുക. അപേക്ഷകർ, പ്രവേശന സമയത്ത് നിശ്ചിത അടിസ്ഥാന യോഗ്യത നേടിയിരിക്കണം. 

അപേക്ഷാ ക്രമം

പ്രോഗ്രാമുകളെ 4 സെഷനുകളായി തിരിച്ചാണ് പ്രവേശന പരീക്ഷ നടത്തുക. അപേക്ഷകരുടെ യോഗ്യത അനുസരിച്ച് ഒരേ അപേക്ഷയില്‍ തന്നെ ഒരു സെഷനില്‍ നിന്നും ഒരു പ്രോഗ്രാം എന്ന നിലയ്ക്ക് പരമാവധി 4 പ്രോഗ്രാമുകള്‍ വരെ തിരഞ്ഞെടുക്കാം. ബി.പി.എഡ്. നും എല്ലാ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകള്‍ക്കും അവസാന സെമസ്റ്റര്‍/വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. എന്നാൽ ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകള്‍ക്ക് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത പ്ലസ് ടു വാണ്.

അപേക്ഷാ ഫീസ്

ഓരോ പ്രോഗ്രാമിനും ജനറല്‍ വിഭാഗത്തിന് 550/ രൂപയും എസ്.സി./എസ്.ടി. വിഭാഗത്തിന് 240/ രൂപയുമാണ് (എല്‍.എല്‍.എം. പ്രോഗ്രാമിന് ജനറല്‍ വിഭാഗത്തിന് 750/ രൂപയും എസ്.സി./എസ്.ടി. വിഭാഗത്തിന് 350/ രൂപയുമാണ്) അപേക്ഷാ ഫീസ്. ഓരോ അധിക പ്രോഗ്രാമിനും 80 രൂപ അടയ്‌ക്കേണ്ടതാണ്. 

പരീക്ഷാ കേന്ദ്രങ്ങൾ

തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ പരീക്ഷാ കേന്ദ്രങ്ങള്‍ ഉണ്ടായിരിക്കും. 

വിശദവിവരങ്ങള്‍ക്ക്

admission.uoc.ac.in 

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related