പുതിയ രാഷ്ട്രീയ പാർട്ടി ഉണ്ടാക്കണമെന്നത് തെറ്റായ സന്ദേശമാണ്. ക്രൈസ്തവർ തമ്മിൽ ഒരുമയുണ്ടാവണം. ക്രൈസ്തവർ ഒന്നിച്ചുനിന്നാൽ രാഷ്ട്രീയക്കാർ തേടിയെത്തുമെന്നും പാലാ രൂപതാ അധ്യക്ഷൻ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. വോട്ടുവഴി പലരെയും ജയിപ്പിക്കാൻ സാധിക്കത്തില്ലങ്കിലും തോൽപിക്കാൻ സാധിക്കുമെന്നും. ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള കടന്ന് അക്രമണങ്ങളും ന്യായീകരിക്കാൻ സാധിക്കില്ല.
ജബൽപൂരിൽ നടന്ന സംഭവങ്ങൾ ആരുടെ പിന്തുണയോടെയാണെന്ന് അറിയാമെന്ന് അദേഹം പറഞ്ഞു. മുൻപും സമാനമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഭരണഘടനയോട് കാണിക്കുന്ന അവഗണനയാണിതെന്ന് പിതാവ് പറഞ്ഞു.കേരളത്തിൽ ക്രൈസ്തവ സഭകൾ തമ്മിൽ ഐക്യം ഉണ്ടാകണം. അടുപ്പം ഇല്ലാത്തത് കൊണ്ടാണ് ഈ അവഗണനകൾ ഉണ്ടാകുന്നത്. പൊളിറ്റിക്കൽ ഗിമ്മിക്സ് ആണ് നടക്കുന്നത്. അതുകൊണ്ട് ഒറ്റക്കെട്ടായി നിൽക്കണമെന്ന് പാലാ രൂപതാ അധ്യക്ഷൻ ജോസഫ് കല്ലറങ്ങാട്ട് ആവശ്യപ്പെട്ടു.