ഐക്യരാഷ്ട്ര രക്ഷാസമിതിയില്‍ അംഗങ്ങളായി ഇക്വഡോര്‍, ജപ്പാന്‍, മാള്‍ട്ട, മൊസാംബിക്, സ്വിറ്റ്സര്‍ലന്‍ഡ് എന്നീ രാജ്യങ്ങള്‍.എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. രണ്ടുവര്‍ഷമാണ് കാലാവധി. മൊസാംബിക്, സ്വിറ്റ്സര്‍ലന്‍ഡ് എന്നീ രാജ്യങ്ങള്‍ക്ക് രക്ഷാസമിതിയില്‍ ഇത് ആദ്യ ഊഴമാണ്. ജപ്പാന്‍ പന്ത്രണ്ടാം തവണയാണ് സമിതിയില്‍ അംഗമാകുന്നത്. ഡിസംബര്‍ 31ന് കാലാവധി അവസാനിച്ച ഇന്ത്യ, അയര്‍ലന്‍ഡ്, കെനിയ, മെക്സിക്കോ നോര്‍വേ എന്നീ രാജ്യങ്ങള്‍ക്കു പകരമായാണ് പുതിയ അംഗങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടത്. ചൈന, ഫ്രാന്‍സ്, റഷ്യ, യുകെ, അമേരിക്ക എന്നിവയാണ് രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങള്‍.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision