അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ ഫീസ് നിയന്ത്രിക്കാന്‍ ഇടപെടലുമായി സംസ്ഥാന സര്‍ക്കാര്‍. ഫീസ് നിയന്ത്രിക്കാന്‍ ത്രിതല സംവിധാനമൊരുക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. ഫീസ് റെഗുലേറ്ററി കമ്മിറ്റി രൂപീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ കോടതി അംഗീകരിച്ചു. ഓരോ സ്‌കൂളിലുമൊരുക്കുന്ന സൗകര്യങ്ങള്‍ക്കനുസരിച്ച് ഫീസ് നിശ്ചയിക്കാം. ജീവനക്കാരുടെ ശമ്പളമടക്കമുള്ള ചിലവുകള്‍ അടിസ്ഥാനമാക്കിയാവണം ഫീസ്. കമ്മിറ്റി അംഗീകരിച്ച ഫീസില്‍ കൂടുതല്‍ വാങ്ങരുത്. ക്യാപിറ്റേഷന്‍, റീ അഡ്മിഷന്‍ ഫീസുകള്‍ പാടില്ല.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision