അമിതമായ ജോലി ഭാരം താങ്ങാനാവുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച് തഹസില്‍ദാര്‍ക്ക് സങ്കട ഹർജി നല്‍കി കൊണ്ടോട്ടിയിലെ ബിഎല്‍ഒമാര്‍. മലപ്പുറം കൊണ്ടോട്ടി താലൂക്കിലെ ബിഎല്‍ഒമാരാണ് തഹസില്‍ദാര്‍ക്ക് സങ്കട ഹർജി നല്‍കിയത്.
ആരുടെയെങ്കിലും വോട്ട് നഷ്ടപ്പെട്ടാല്‍ എല്ലാവരും തങ്ങള്‍ക്കെതിരെ നീങ്ങുമെന്ന് ആശങ്കയുണ്ടെന്നും ബിഎല്‍ഒമാര്‍ ഹർജിയിൽ പറഞ്ഞു. അശാസ്ത്രീയമായ രീതിയിലാണ് ഫോം വിതരണം നടത്തുന്നത് ജോലി സമ്മര്‍ദം കൂടുതലാണെന്നും ചുരുങ്ങിയ സമയത്തിനുള്ളിൽ എല്ലാ കാര്യങ്ങളും ബിഎല്‍ഒമാര്‍ ചെയ്യേണ്ട അവസ്ഥ ഉണ്ട്.
തിടുക്കപ്പെട്ട് ഈ ജോലികൾ ചെയ്തുകഴിഞ്ഞാൽ പല വോട്ടർമാരുടെയും വിവരങ്ങൾ ചേർക്കപ്പെടാതെ പോകും പിന്നീട് ജനങ്ങളെല്ലാം തങ്ങൾക്ക് നേരെ തിരിയാനുള്ള സാഹചര്യം ഉണ്ടാകുമെന്നും ബിഎൽഒമാർ തഹസിൽദാർക്ക് നൽകിയ പരാതിയിൽ കൂട്ടിച്ചേർത്തു.














