കൊളംബോയിൽ ഒരു മുട്ടയുടെ വില 33 രൂപയായും വെളിച്ചെണ്ണ വില കിലോയ്ക്ക് 1400 രൂപയായും ഉയർന്നു
വിദേശകാര്യമന്ത്രി എസ്.ജയശങ്കർ നാളെ ശ്രീലങ്കയിലെത്തും
ചൈന അരി നൽകുമെന്നും പ്രഖ്യാപിച്ചു. തങ്ങൾ നൽകുന്ന സഹായം ചൈനീസ് ബാങ്കുകളിൽ നിന്നുള്ള കടങ്ങളുടെ തിരിച്ചടവിനുപയോഗിക്കാമെന്നാണ് ചൈനയുടെ ഉപാധി. കടം പുനഃക്രമീകരിക്കുന്ന പരിപാടികളോട് ചൈനയ്ക്ക് യോജിപ്പില്ല.ശ്രീലങ്കയിൽ പെട്രോൾ വില ലീറ്ററിന് 49 രൂപ കൂട്ടി. എല്ലായിടത്തും വിലക്കയറ്റമാണു ചർച്ച. കൊളംബോയിൽ ഒരു മുട്ടയുടെ വില 33 രൂപയായും വെളിച്ചെണ്ണ വില കിലോയ്ക്ക് 1400 രൂപയായും ഉയർന്നു. പകലും രാത്രിയുമായി 5 മണിക്കൂർ പവർകട്ട് തുടരുകയാണ്. ഡീസലിനെ ആശ്രയിച്ചാണ് ലങ്കയിലെ വൈദ്യുതി ഉൽപാദനം.