സമാധാന ചര്‍ച്ചകള്‍ക്ക് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ വ്യോമാക്രമണം കടുപ്പിച്ച് റഷ്യയും യുക്രെയ്നും. റഷ്യന്‍ വ്യോമസേന കേന്ദ്രങ്ങളില്‍ യുക്രെയ്ന് ആക്രമണം നടത്തിയതായി സ്ഥിരീകരിച്ചു. റഷ്യയുടെ നിരവധി പോര് വിമാനങ്ങള്‍ കത്തി നശിച്ചു. റഷ്യയുടെ
നിര്‍ദേശപ്രകാരമാണ് ഇന്ന് തുര്‍ക്കിയിലെ ഇസ്താംബൂളില്‍ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാനചര്‍ച്ചകള്‍ ആരംഭിക്കുന്നത്. റഷ്യക്കെതിരെ യുക്രൈന് നടത്തിയ ആക്രമണങ്ങളില്‍ ഏറ്റവും രൂക്ഷമായ ആക്രമണമാണ് ഇന്ന് നടന്നിരിക്കുന്നത്. ഇത് സമാധാനചര്ച്ചയേയും പ്രതികൂലമായി
ബാധിക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. ഇന്ന് നടത്തിയ ആക്രമണത്തെ അത്യുജ്ജ്വലം എന്നാണ് യുക്രൈന് പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്കി വിശേഷിപ്പിച്ചത്.