ജൂലൈ 23 ഞായറാഴ്ച വൈകിട്ട് ഉക്രൈനെതിരെ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ തെക്കുപടിഞ്ഞാറൻ ഉക്രൈനിലെ ഒഡേസ നഗരത്തിലുള്ള ഓർത്തഡോക്സ് കത്തീഡ്രൽ തകർന്നതായി ഒഡേസയിലെ ഗ്രീക്ക്-കത്തോലിക്കാ മെത്രാൻ ബിഷപ് മിഖായിലോ ബൂബ്‌നി അറിയിച്ചു.
ആക്രമണത്തെ തികച്ചും ഭയാനകം എന്ന് വിശേഷിപ്പിച്ച ബിഷപ് ബൂബ്‌നി സംഭവത്തിൽ ഒരാൾ മരണമടഞ്ഞെന്നും, നാല് കുട്ടികൾ ഉൾപ്പെടെ 22 പേർക്ക് പരിക്കേറ്റെന്നും വത്തിക്കാൻ ന്യൂസിന് അനുവദിച്ച കൂടിക്കാഴ്ചയിൽ അറിയിച്ചു.
ഞായറാഴ്ച വത്തിക്കാനിൽവച്ചു നടത്തിയ ത്രികാലജപപ്രാർത്ഥനയുടെ അവസരത്തിൽ ഈ സംഭവത്തെക്കുറിച്ച് പരാമർശിച്ചുകൊണ്ട്, ഉക്രൈനിൽ സമാധാനത്തിനായി പ്രാർത്ഥിക്കാൻ ഫ്രാൻസിസ് പാപ്പാ ആവശ്യപ്പെട്ടിരുന്നു. രൂപാന്തരീകരണത്തിന്റെ പേരിലുള്ള ഓർത്തഡോക്സ് കത്തീഡ്രലാണ് അപകടത്തിൽ തകർന്നത്. 1936-ൽ സ്റ്റാലിൻ ഭരണകൂടം നശിപ്പിച്ച ഈ കത്തീഡ്രൽ 1990-ലാണ് ഒഡേസയിലെ വിശ്വാസികളുടെ സഹായത്തോടെ പുനർനിർമ്മിച്ചത്. യുനെസ്കോയുടെ സംരക്ഷണത്തിനുള്ള ഈ പൈതൃകദേവാലയത്തിനെതിരെ നടന്ന ആക്രമണത്തെ ലജ്ജാകരമെന്ന് യുനെസ്കോ അപലപിച്ചു. 2010-ൽ റഷ്യൻ പാത്രിയർക്കീസ് കിറിൽ ആയിരുന്നു ഈ കത്തീഡ്രൽ പുനർസമർപ്പണം ചെയ്തത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision