ന്യൂഡൽഹി : റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്താനിരിക്കെ, യുഎസും യുകെയും ജർമനിയും ഇന്ത്യയ്ക്കുമേൽ സമ്മർദം ശക്തമാക്കി. ഇന്നലെ ഇന്ത്യയിലെത്തിയ യുകെ വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ്, വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കറുമായി നടത്തിയ ചർച്ചയിൽ, റഷ്യയ്ക്കെതിരെയുള്ള ഉപരോധത്തിൽ ഇന്ത്യയുടെ സഹകരണം ആവശ്യപ്പെട്ടു. റഷ്യയെ ജി–20യിൽ നിന്ന് പുറത്താക്കാനുള്ള നീക്കത്തിന് അദ്ദേഹം ഇന്ത്യയുടെ പിന്തുണ ആവശ്യപ്പെട്ടതായാണ് സൂചന. യുക്രെയ്നിൽ റഷ്യ നടത്തുന്ന ആക്രമണത്തെ ഇന്ത്യ അപലപിച്ചിട്ടില്ല, യുഎന്നിൽ റഷ്യയ്ക്കെതിരെയുള്ള പ്രമേയങ്ങളുടെ വോട്ടെടുപ്പിൽ പങ്കെടുത്തിട്ടുമില്ല. ഒപ്പം, റഷ്യയിൽനിന്ന് കുറഞ്ഞ വിലയ്ക്ക് എണ്ണ വാങ്ങാൻ അടുത്തിടെ ധാരണയുണ്ടാക്കുകയും ചെയ്തു.
യുഎസും യുകെയും ജർമനിയും ഇന്ത്യയ്ക്കുമേൽ സമ്മർദം ശക്തമാക്കി
Date: