ന്യൂഡൽഹി ∙ യുജിസിയുടെ ജൂനിയർ റിസർച് ഫെലോഷിപ് (ജെആർഎഫ്) ജേതാക്കൾക്കു ലഭിക്കുന്ന ഇ–സർട്ടിഫിക്കറ്റിന്റ കാലാവധി ഒരു വർഷം കൂടി നീട്ടി. ജെആർഎഫ് നേടിയ വിദ്യാർഥികളിൽ പലർക്കും കോവിഡ്. സാഹചര്യത്തിൽ ഗവേഷണപഠനത്തിനു ചേരാൻ സാധിക്കാത്ത പശ്ചാത്തലത്തിലാണു തീരുമാനമെന്നു യുജിസി ചെയർമാൻ പ്രഫ.എം.ജഗദേഷ് കുമാർ വ്യക്തമാക്കി.
3 വർഷത്തേക്കാണു ജെ.ആർ.എഫ്. അവാർഡ് ലെറ്ററിന്റെ കാലാവധി. ഇത് ഒരു വർഷം കൂടി നീട്ടുന്നതോടെ പലർക്കും നേട്ടമാകും. യുജിസിയുടെ ഡിസംബർ 2020, ജൂൺ 2021 നെറ്റ് സെക്‌ഷനുകൾ ഒരുമിച്ച് ഏതാനും മാസം മുൻപാണു പൂർത്തിയാക്കിയത്.