പി.വി.അന്‍വറിന്റെ ടിഎംസിയുടെ യുഡിഎഫ് പ്രവേശനം തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം. മലപ്പുറത്തെ കോണ്‍ഗ്രസ് നേതാക്കളുടെ എതിര്‍പ്പാണ് യുഡിഎഫ് പ്രവേശനം വൈകിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതുവരെ പി.വി.അന്‍വറിനെ മുന്നണിയില്‍ അംഗമാക്കരുതെന്നാണ് മലപ്പുറത്തെ നേതാക്കളുടെ നിലപാട്.
കോണ്‍ഗ്രസിനെയും അതിന്റെ നേതൃത്വത്തെയും നിരന്തരം ആക്ഷേപിച്ചുകൊണ്ടിരുന്ന പി.വി. അന്‍വറിനെ യുഡിഎഫില്‍ പ്രവേശിപ്പിക്കുന്നതിനോട് മലപ്പുറത്ത് നിന്നുളള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തുടക്കം മുതല്‍ തന്നെ യോജിപ്പുണ്ടായിരുന്നില്ല. മുന്നണിയുടെ പൊതു തീരുമാനം എന്ന നിലയില്‍ അന്‍വറിനെ ഉള്‍ക്കൊളളണമെന്ന നിര്‍ദ്ദേശം അംഗീകരിക്കുമ്പോള്‍തന്നെ അത് പഞ്ചായത്ത് തിരഞ്ഞെടുപ്പ് കഴിഞ്ഞുമതിയെന്നാണ് കോണ്‍ഗ്രസ്
നേതൃത്വത്തിന്റെ നിലപാട്.














