പുതുപ്പള്ളി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പുതുപ്പള്ളി നിയോജകമണ്ഡലം യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ മാർച്ച് 21 ശനിയാഴ്ച നടക്കും. ആലപ്പുഴ എംപിയും എഐസിസി ജനറൽ സെക്രട്ടറിയുമായ ശ്രീ. കെ. സി. വേണുഗോപാൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും.
മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ വിജയത്തിനായി പ്രവർത്തകരെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെയാണ് കൺവെൻഷൻ സംഘടിപ്പിക്കുന്നത്. പ്രമുഖ യുഡിഎഫ് നേതാക്കളും കൺവെൻഷനിൽ പങ്കെടുക്കും.
തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ മണ്ഡലത്തിൽ സജീവമായ പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിക്കാനാണ് മുന്നണിയുടെ തീരുമാനം. ഉമ്മൻചാണ്ടിയുടെ സ്മരണകൾ ഇരമ്പുന്ന പുതുപ്പള്ളിയിൽ വലിയ ആവേശത്തോടെയാണ് യുഡിഎഫ് പ്രവർത്തകർ കൺവെൻഷനെ കാത്തിരിക്കുന്നത്.














