നിലമ്പൂർ ഉപതിരഞ്ഞെടുപ്പിനുള്ള യുഡിഎഫ് സ്ഥാനാർത്ഥിയെ ഇന്ന് പ്രഖ്യാപിക്കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് വ്യക്തമാക്കി. ഒന്നിലധികം പേരുകൾ പരിഗണനയിലാണ്. ഐക്കമാൻഡ്
അന്തിമ തീരുമാനമെടുക്കും. അൻവർ എഫക്ട് തെരഞ്ഞെടുപ്പ് ഫലത്തിൽ ഉണ്ടാകും. ക്രൈസ്തവ സ്ഥാനാർഥി വേണമെന്ന അൻവറിന്റെ ആവശ്യം ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.













