പാര്‍ട്ടി ഐക്യത്തോടെ പ്രവര്‍ത്തിക്കുമെന്നും നിലമ്പൂരില്‍ വിജയം ഉറപ്പെന്നും യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത്. പാര്‍ട്ടി നിലമ്പൂരില്‍ മത്സരിക്കാന്‍ ഒരു അവസരം നല്‍കിയിരിക്കുകയാണ്. ഈ
അവസരം വ്യക്തിപരമായി ലഭിച്ചതല്ല. മലപ്പുറം ജില്ലയിലെ യുഡിഎഫ്, കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പിന്തുണയോടെ ലഭിച്ച അവസരം നല്ല രീതിയില്‍ വിനിയോഗിക്കുമെന്ന് ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു.