പാലാ: മുണ്ടാങ്കലിൽ അമിതവേഗതയിൽ എത്തിയ കാർ സ്കൂട്ടറുകളിൽ ഇടിച്ച് രണ്ട് യുവതികളുടെ മരണത്തിന് ഇടയാക്കിയ കാർ ഓടിച്ചിരുന്നത് പാലാ സെൻറ് തോമസിൽ അധ്യാപക പരിശീലനം
കോഴ്സ് പഠിക്കുന്ന വിദ്യാർത്ഥികൾ. കടനാട് സ്കൂളിലേക്ക് അധ്യാപക പ്രായോഗിക പരിശീലനത്തിനായി പോവുകയായിരുന്നു അവർ. 10 മീറ്റർ വീതിയുള്ള റോഡ് ആയിരുന്നിട്ടും കനത്ത മഴയിൽ അശ്രദ്ധമായി അമിതവേഗതയിൽ കാർ ഓടിച്ചതാണ് അപകടത്തിനിടയാക്കിയത്. ഗുരുതരമായി
പരിക്കേറ്റ പാലാ സെൻ്റ് മേരീസ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി അന്നമോളുടെ നില ഗുരുതരമായി തുടരുന്നു.












