പാലാ: കടനാട് പള്ളിയിലെ വിശുദ്ധ സെബസ്ത്യാനോസിൻ്റെ ദർശനത്തിരുനാളിനോടനുബന്ധിച്ച് തിരുനാൾ കൊടിയേറ്റു ദിനമായ 11 ന് വൈകിട്ട് 6 ന് കടനാട് ടൗണിൽ ടൂവീലർ ഫാൻസിഡ്രസ് മത്സരം നടത്തപ്പെടും. കേരള കൾച്ചറൽ ഫോറത്തിൻ്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന മത്സര വിജയികൾക്ക് യഥാക്രമം 15001, 12501, 10001 ,5001, 4001,3001 രൂപ കാഷ് അവാർഡ് സമ്മാനിക്കും. കൂടാതെ പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും പ്രോത്സാഹന സമ്മാനം നല്കും.
വാർഡ് മെബർ ഉഷാ രാജുവിൻ്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് മെബർ തങ്കച്ചൻ കുന്നുംപുറം മത്സരം ഫ്ലാഗ് ഓഫ് ചെയ്യും. പഞ്ചായത്ത് പ്രസിഡൻ്റ് ലാലി സണ്ണി സമ്മാനദാനം നിർവഹിക്കും. ഫൊറോന വികാർ ഇൻ ചാർജ് റവ. ഡോ. ജോസഫ് അരിമറ്റത്തിൽ അധ്യക്ഷത വഹിക്കും. പങ്കെടുക്കാനാഗ്രഹിക്കുന്ന ടീമുകൾ 8281038951 ഫോൺ നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.
സംഘാടക സമിതി ഭാരവാഹികളായ
പഞ്ചായത്ത് മെബർ ഉഷാ രാജു, അഡ്വ തങ്കച്ചൻ വഞ്ചി ക്കച്ചാലിൽ, ജെറി ജോസ് തുമ്പമറ്റം, ബേബി കുറുവത്താഴെ, ഷൈൻ നെല്ലിത്താനം ,ബിനു വള്ളോം പുരയിടം എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.













