രാമപുരം മാർ അഗസ്തിനോസ് കോളേജിൽ ഇലക്ട്രോണിക്സ് ഡിപ്പാർട്ട്മെൻറിൻ്റെ ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തുന്ന ദ്വിദിന ബൂട്ട് ക്യാമ്പ് ആരംഭിച്ചു. ക്യാമ്പിൽ വിദ്യാർത്ഥികൾക്ക് റോബോട്ടിക്സ്, ഇൻ്റർനെറ്റ് ഓഫ് തിംഗ്സ് എന്നീ വിഷയങ്ങളിൽ സൗജന്യ പ്രായോഗിക പരിശീലനം
നല്കുന്നു. ക്യാമ്പ് കോളജ് മാനേജർ റവ.ഫാ.ബർക്കുമാൻസ് കുന്നുംപുറം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. റെജി വർഗ്ഗീസ് മേക്കാടൻ അധ്യക്ഷത വഹിച്ചു.വൈസ് പ്രിൻസിപ്പൽ മാരായ ഫാ.ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ്, ഡിപ്പാർട്ട്മെൻ്റ് മേധാവി അഭിലാഷ് വി., ഐ ക്യു എസി കോർഡിനേറ്റർ കിഷോർ തുടങ്ങിയവർ പ്രസംഗിച്ചു.
