ഒറ്റപ്പാലം കൂനത്തറയിൽ പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികൾക്ക് മദ്യം വാങ്ങി നൽകിയ ആളെ ഷോർണൂർ പൊലീസ് പിടികൂടി. കഴിഞ്ഞ ദിവസം കൂനത്തറയിലാണ് സംഭവം നടന്നത്. 15 വയസുകാരായ രണ്ടു വിദ്യാർഥികൾക്ക് പൂരാഘോഷവുമായി ബന്ധപ്പെട്ട് മദ്യം വാങ്ങി നൽകുകയായിരുന്നു.
അമിതമായ അളവിൽ മദ്യം കഴിച്ച രണ്ടു വിദ്യാർഥികൾക്കും ഇതേതുടർന്ന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുകയും ഇതേ തുടർന്ന് അബോധാവസ്ഥയിൽ റോഡിൽ തളർന്നുവീണ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.