spot_img

40 അടി താഴ്ചയുള്ള കിണറ്റില്‍ വീണ രണ്ടരവയസുകാരി ലെനറ്റിന് പുതുജീവന്‍, രക്ഷകനായി സ്വന്തം പിതാവും സഹസംവിധായകനും

spot_img

Date:

20kdy20…കാല്‍വഴുതി കിണറ്റില്‍ വീണ രണ്ടരവയസുകാരി ലെനറ്റെ സഹസംവിധായകന്‍ തോമസുകുട്ടി രാജു കിണറ്റില്‍ നിന്നും രക്ഷിക്കുന്നു

കടുത്തുരുത്തി: കിണറ്റില്‍ വീണ രണ്ടര വയസ്സുകാരിക്ക് രക്ഷകനായി പിതാവും സിനിമ സഹസംവിധായകനും. മാഞ്ഞൂര്‍ തൂമ്പില്‍ പറമ്പില്‍ സിറിളിന്റെ മകള്‍ ലെനറ്റ് സിറിള്‍(രണ്ടര) ആണ് ചെറിയ ഉയരത്തില്‍ ചുറ്റുമതില്‍ കെട്ടിയ 40 അടി താഴ്ചയുള്ള കിണറ്റില്‍ വീണത്. ഉടന്‍ തന്നെ പിതാവ് സിറിളും സംഭവം കണ്ട് നിന്ന സിനിമ സഹസംവിധായകന്‍ ഇരവിമംഗലം നീലംപടത്തില്‍ തോമസുകുട്ടി രാജുവും മറ്റൊരു തൊഴിലാളിയും കിണറ്റില്‍ ഇറങ്ങി ഇരുവരെയും രക്ഷിച്ചു. തുടര്‍ന്ന് കടുത്തുരുത്തി അഗ്നിരക്ഷാസേനയെത്തിയാണ് കിണറ്റില്‍ കുടുങ്ങിയവരെ പുറത്തെടുത്തത്.

ചൊവ്വാഴ്ച വൈകീട്ട് 3.45-ന് കടുത്തുരുത്തി ഇരവിമംഗലം പബ്ലിക് ലൈബ്രറിയ്ക്ക് സമീപമാണ് സംഭവം. സിറിള്‍ ഖത്തറില്‍ നഴ്‌സായി ജോലി ചെയ്യുകയാണ്. ഒരാഴ്ച മുമ്പാണ് സിറിളും മകള്‍ ലെനറ്റും നാട്ടില്‍ എത്തിയത്. താമസിക്കാനായി വീട് നോക്കാനാണ് സിറിളും മകളും ഭാര്യ ആന്‍മരിയയുടെ പിതാവ് സിറിയക്കും അമ്മ ആനിയമ്മയും തിരുവല്ല സ്വദേശി ജെറിന്റെ കക്കത്തുമലയിലെ വീട്ടില്‍ എത്തുന്നത്. വീട് സൂക്ഷിക്കുന്നത് തോമസുകുട്ടിയാണ്. സിറിളിന് വീട് തോമസുകുട്ടി കാണിച്ചു കൊടുക്കുന്നതിനിടെ ലെനറ്റ് മുറ്റത്തെ കീണറ്റിലേക്ക് കാല്‍വഴുതി വീഴുകയായിരുന്നു. സംഭവം കണ്ട സിറിള്‍ ഉടനെ കീണറ്റിലേക്ക് എടുത്തുചാടി കുട്ടിയെ വെള്ളത്തില്‍ നിന്നും മുങ്ങി എടുത്തു.

മഴ പെയ്തതിനാല്‍ 20 അടിയിലേറെ വെള്ളം കിണറ്റിലുണ്ടായിരുന്നു. എന്നാല്‍, തിരികെ കയറാന്‍ കഴിഞ്ഞില്ല. ഉടന്‍ തോമസുകുട്ടിയും വീടിന് സമീപം ഉണ്ടായിരുന്ന മറ്റൊരു തൊഴിലാളിയും അരഞ്ഞാണം കിണറ്റില്‍ ഇറങ്ങി ഇവരെ രക്ഷിച്ചു. ഇതിനിടെ കുട്ടിയെ എടുത്തു നിന്നിരുന്ന സിറിള്‍ കുഴഞ്ഞു. ഉടനെ തോമസുകുട്ടി കുട്ടിയെ വാങ്ങി, സിറിളിനെ മോട്ടോര്‍ പൈപ്പില്‍ പിടിച്ചു നിര്‍ത്തിച്ചു. സിറിള്‍ കിണറ്റിനുള്ളില്‍ നിന്നും മുകളിലേക്ക് കയറാന്‍ ശ്രമിച്ചെങ്കിലും പായലിന്റെ വഴുക്കലുള്ളതിനാല്‍ നടന്നില്ല. തുടര്‍ന്ന് കടുത്തുരുത്തി അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു. സേന എത്തി ഏണിയും വലയും ഉപയോഗിച്ചാണ് കിണറ്റില്‍ കുടുങ്ങിയവരെ രക്ഷിച്ചത്. നിസ്സാര പരിക്കേറ്റ് കുഴഞ്ഞുവീണ് സിറിളിനെയും ലെനറ്റിനെയും മുട്ടുച്ചിറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related