പഹല്‍ഗാംഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധത്തില്‍ വലിയ വിള്ളലുണ്ടായതിനിടെ തുര്‍ക്കി നാവികസേനയുടെ കപ്പല്‍ പാകിസ്താനിലെ
കറാച്ചിയിലെത്തിയതായി റിപ്പോര്‍ട്ട്. തുര്‍ക്കി നാവികസേനയുടെ ടിസിജി ബുയുകടയാണ് പാകിസ്താനിലെത്തിച്ചേര്‍ന്നിരിക്കുന്നത്. തുര്‍ക്കിയും പാകിസ്താനും തമ്മിലുള്ള സമുദ്രവ്യാപാര
ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കപ്പലെത്തിയതെന്നാണ് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നിരിക്കിലും കപ്പല്‍ ഇപ്പോള്‍ കറാച്ചി തീരം തൊട്ടതിനെ സംബന്ധിച്ച് നിരവധി ഊഹാപോഹങ്ങളും പ്രചരിക്കുന്നുണ്ട്.