ഡോണൾഡ് ട്രംപിന്റെ വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെയും ഗൾഫ് രാജ്യങ്ങളിൽ ആക്രമണം തുടർന്ന് ഇറാൻ. സൗദിക്ക് നേരെ വീണ്ടും ഇറാന്റെ ആക്രമണ ശ്രമം ഉണ്ടായി. കിഴക്കൻ മേഖല ലക്ഷ്യമിട്ടെത്തിയ അഞ്ച് ഡ്രോണുകൾ തകർത്തതായി പ്രതിരോധ
മന്ത്രാലയം.ബഹ്റൈനിലും, കുവൈറ്റിലും ഇറാന്റെ ആക്രമണം ഉണ്ടായി. കുവൈറ്റ് വിമാനത്താവളത്തിലെ എണ്ണ ടാങ്കർ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഡ്രോണിന്റെ അവശിഷ്ടങ്ങൾ വീണ് തീപിടിത്തം ഉണ്ടായി.
ആളപായം ഇല്ല. കുവൈറ്റ് വിമാനത്താവളത്തെ കേന്ദ്രീകരിച്ചുകൊണ്ട് നടക്കുന്ന അഞ്ചാമത്തെ ആക്രമണം കൂടിയാണിത്. കഴിഞ്ഞ രണ്ട് മണിക്കൂറുകളിലായി ബഹ്റൈനിൽ നാല് തവണയാണ് അപായസൈറൺ മുഴങ്ങിയത്.















