വൈറ്റ് ഹൗസില്‍ ഡോണള്‍ഡ് ട്രംപ്-സൊഹ്റാന് മംദാനി കൂടിക്കാഴ്ച ഇന്ന്. ജനങ്ങളുടെ സുരക്ഷയും സാമ്പത്തികാവസ്ഥയും ചര്‍ച്ച ചെയ്യുമെന്ന് നിയുക്ത മേയര്‍. ന്യൂയോര്‍ക്ക് നഗരത്തിലെ താങ്ങാനാകാത്ത വില പ്രതിസന്ധിയും ചര്‍ച്ചയാക്കും.
നിശിത വിമര്‍ശകരുമായിപ്പോലും ഇടപഴകാനുള്ള ട്രംപിന്റെ സന്നദ്ധതയാണ് കൂടിക്കാഴ്ചയിലൂടെ വെളിവാകുന്നതെന്ന് വൈറ്റ് ഹൗസ് വക്താവ് കരോലിന് ലെവിറ്റ് പ്രതികരിച്ചു. ന്യൂയോര്‍ക്ക് സിറ്റിയുടെ കമ്യൂണിസ്റ്റ് മേയര്‍ സൊഹ്റാന് ക്വാമെ മംദാനി കൂടിക്കാഴ്ചയ്ക്ക് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സാമൂഹ്യമാധ്യമമായ ട്യൂത്ത് സോഷ്യലില്‍ ട്രംപ് കുറിച്ചു.
താന്‍ ഇതിന് സമ്മതിച്ചതായും കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ അറിയിക്കുമെന്നും ട്രംപ് കുറിച്ചു. മംദാനിയുടെ നയങ്ങളെ വിമര്‍ശിച്ചിരുന്ന ട്രംപ്, നവംബര്‍ നാലിലെ തിരഞ്ഞെടുപ്പിന്റെ തലേ ദിവസം മംദാനിയുടെ വിജയം ന്യൂയോര്‍ക്ക് സിറ്റിക്ക് സമ്പൂര്‍ണ സാമ്പത്തിക – സാമൂഹിക ദുരിതം ആയിരിക്കുമെന്ന് വിമര്‍ശിച്ചിരുന്നു.












