യുഎസ് മുൻ വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ സീക്രട്ട് സർവീസ് സുരക്ഷ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് റദ്ദാക്കി. ജോ ബൈഡൻ തന്റെ കാലാവധി തീരും മുൻപ് കമല ഹാരിസിന്
ഏർപ്പെടുത്തിയ സുരക്ഷയാണ് റദ്ദാക്കിയിരിക്കുന്നതെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ ലോസ് ആഞ്ചലസിൽ കമല ഹാരിസിനെ സംരക്ഷിക്കാൻ നിയോഗിക്കപ്പെട്ട
ഏജന്റുമാരെയും, ഭീഷണികൾ തിരിച്ചറിഞ്ഞ് മുൻകൂട്ടി തടയുന്നതിനുള്ള സുരക്ഷാ ഇന്റലിജൻസ് സംവിധാനങ്ങളെയും അവർക്ക് നഷ്ടമാകും.












