റഷ്യന്‍ എണ്ണയ്ക്ക് കൂടുതല്‍ തീരുവ ചുമത്തിയേക്കും
യുക്രൈന്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ നിലപാടിനെ വിമര്‍ശിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സെലന്‍സ്‌കിയുടെ വിശ്വാസ്യതയെ പുടിന്‍ ചോദ്യം ചെയ്‌തെന്നാണ് ട്രംപിന്റെ വിമര്‍ശനം.
പുടിന്റെ നിലപാടില്‍ തനിക്ക് ദേഷ്യമുണ്ടെന്ന് ട്രംപ് പറഞ്ഞു. റഷ്യന്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് 50 ശതമാനം തീരുവ ചുമത്തുമെന്നാണ് ട്രംപിന്റെ ഭീഷണി. എന്‍ബിസിയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് പുടിനുമായുള്ള നല്ല ബന്ധം അവസാനിക്കുന്നുവെന്ന് ട്രംപ് സൂചന നല്‍കിയത്.