യൗസേപ്പിന് ജീവിതത്തിലുടനീളം മൗനമാണ് .തിരുവചന ഗ്രന്ഥകാരന്മാർക്കും യൗസേപ്പിനെക്കുറിച്ച് മൗനം തന്നെ. രക്ഷാകര പദ്ധതിയുടെ അകക്കാമ്പാണ് യൗസേപ്പിന്റെ മൗനം .പ്രാർത്ഥിക്കേണ്ടതിന് ഒരു മാതൃക നിങ്ങൾക്ക് ആവശ്യമാണെങ്കിൽ നസറത്തിലെ മരപ്പണിക്കാരനായ യൗസേപ്പിനെ മാതൃകയായി സ്വീകരിക്കുക എന്നാണ് അമ്മ ത്രേസ്യാ പറഞ്ഞിരിക്കുന്നത് ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. രക്ഷകനായ ഈശോയുടെ ജനനത്തിന്റെ ,ദിവ്യ രഹസ്യത്തിന്റെ സൂക്ഷിപ്പുകാരൻ ആണ് യൗസേപ്പ് എന്നും .
യൗസേപ്പിന്റെ മൗനം മനുഷ്യനോടുള്ള കേവലം അകൽച്ച പാലിക്കൽ അല്ല ദൈവത്തോടുള്ള ആലോചനയിൽ മറിയത്തോട് ചേർന്ന് നിൽക്കുവാൻ അവനെ പഠിപ്പിച്ച മൗനമാനിന്നും പിതാവ് കൂട്ടിച്ചേർത്തു. യൗപ്പിതാവും പരിശുദ്ധ കന്യകാമറിയവും വളരെ ക്ലേശകരമായ അവസ്ഥയിലൂടെ കടന്നു പോയിരുന്നു കാരണം റൂഹാദത്ക്കുദ്ശായാലാണ് മറിയം ഗർഭവതിയായിരിക്കുന്നത്എന്ന കാര്യം മറിയത്തിനോ യൗസേപ്പിതാവിനോ ഉൾക്കൊള്ളാൻ സാധിക്കാതെ വരുന്നു. ഒരു നിമിഷം യൗസേപ്പിതാവ് മറിയത്തെ രഹസ്യത്തിൽ ഉപേക്ഷിക്കുവാൻ പോലും ചിന്തിച്ചു പോകുന്നു .എന്നാൽ ദൈവദൂതനാൽ ശക്തിപ്പെട്ട് അവൻ പരിപൂർണ്ണമായ സമർപ്പണം നടത്തുന്നു. ഡിവോഴ്സിന്റെ സെപ്പറേഷൻ്റെ ഈ കാലഘട്ടത്തിൽ യൗസേപ്പിനെക്കുറിച്ച് നാം പഠിക്കണം .രാത്രികളെ സംശയത്തിലൂടെ അവൻ കടത്തിവിട്ടില്ല അത് ദർശനത്തിന്റേതാക്കി മാറ്റി .
മറിയത്തിനും യൗസേപ്പിനും പിരിയാൻ ആവശ്യമായ എല്ലാ കാര്യങ്ങളും ഉണ്ടായിരുന്നു .എന്നാൽ അവരുടെ ചിന്തയും അവരുടെ ആലോചനയും അവരുടെ ശ്രദ്ധയും ദൈവം നൽകിയ പൈതലിലേയ്ക്ക് പൊട്ടിയൊഴുകുന്നു. വീട്ടിലുള്ള കുഞ്ഞുങ്ങളിലേക്ക് നല്ലതുപോലെ ശ്രദ്ധിക്കാൻ സാധിച്ചാൽ ഡൈവോഴ്സിൻറെ പ്രസക്തി ഉണ്ടാകുന്നില്ല .കുഞ്ഞുങ്ങൾക്കായി മാതാപിതാക്കൾ സമർപ്പിതരായി ജീവിക്കുന്നിടത്താണ് തിരുകുടുംബങ്ങൾ രൂപപ്പെടുന്നത് എന്നും പിതാവ് ഓർമ്മിപ്പിച്ചു. യൗസേപ്പിലൂടെ ദൂതൻ പറഞ്ഞ ഈശോ എന്ന ഒറ്റ വാക്കാണ് എല്ലാ പരിശുദ്ധ കുർബാനയുടെയും യാമ പ്രാർത്ഥനകളുടെയും കാതൽ. നമ്മുടെ സഭയുടെ ഇന്നത്തെ എല്ലാ തലങ്ങളിലേക്കും യൗസേപ്പിനെ നമുക്ക് കൂട്ടുപിടിക്കണം. നമ്മുടെ ജീവിതത്തിൻറെ മുതൽക്കൂട്ട് ഈശോ തന്നെയായിരിക്കട്ടെഎന്നും നമുക്കും ദൈവിക രഹസ്യങ്ങളുടെ സംരക്ഷകരായി മാറാം എന്നും പിതാവ് ആഹ്വാനം ചെയ്തു
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision