പാക്കിസ്ഥാനിലെ ലാഹോറിൽ ഈസ്റ്റർ ദിനത്തിൽ കത്തോലിക്ക വിശ്വാസികള്‍ നടത്തിയ പ്രദക്ഷിണത്തിന് നേരെ ട്രക്കുപയോഗിച്ച് ആക്രമണം. ആക്രമണത്തിൽ കൌമാരക്കാരനായ ഒരാള്‍ കൊല്ലപ്പെടുകയും അറുപതോളം പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ലാഹോർ അതിരൂപതയുടെ കീഴിലുള്ള ഗുജ്റൻവാലായിലെ വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ പേരിലുള്ള ദേവാലയത്തിലെ വിശ്വാസികൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.
ഇരുനൂറോളം ആളുകൾ പങ്കെടുത്ത പ്രദക്ഷിണത്തിന് നേരെ അമിത വേഗതയിലെത്തിയ ട്രക്ക് ഇടിച്ചുകയറ്റിയ അക്രമി, വാഹനം നിറുത്താതെ പോകുകയായിരുന്നുവെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് പാക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.















