കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണിലെ രണ്ടാം മത്സരത്തിൽ ട്രിവാൻഡ്രത്തെ മുട്ടുകുത്തിച്ച് കൊച്ചി ബ്ലൂടൈഗേഴ്‌സ്. സാംസൺ ബ്രദേഴ്സിന്റെ കീഴിലിറങ്ങിയ കൊച്ചി നൂറ് റൺസ് തികയ്ക്കാൻ പോലും അനുവദിക്കാതെ ട്രിവാൻഡ്രത്തെ പുറത്താക്കി. മികച്ച സ്കോർ ലക്ഷ്യമിട്ടിറങ്ങിയ ട്രിവാൻഡ്രത്തിന് 20 ഓവറിൽ 97 റൺസ് നേടാനെ കഴിഞ്ഞുള്ളു. അഭിജിത് പ്രവീൺ, ബേസിൽ തമ്പി എന്നിവരുടെ പ്രകടനമാണ് 97 എന്ന നിലയിലേക്ക് ടീമിനെ എത്തിച്ചത്.
ട്രിവാൻഡ്രത്തിന്റെ ഓപ്പണറായ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ സുബിൻ സ് ഒരു റൺസ് പോലും നേടാനാവാതെ റൺ ഔട്ടായത് ടീമിന് തിരിച്ചടിയായി. അതേസമയം, ട്രിവാൻഡ്രത്തെ പിടിച്ചുകെട്ടുന്നതിൽ അഖിൻ സത്താർ, മുഹമ്മദ് ആഷിക് എന്നിവർ നിർണായക പങ്ക് വഹിച്ചു.
ആഷിക് 3 ഓവറിൽ 14 റൺസ് മാത്രം വഴങ്ങിക്കൊണ്ടും, അഖിൻ 4 ഓവറിൽ 13 റൺസ് വഴങ്ങിക്കൊണ്ടും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി.













