തിരുവനന്തപുരം: ദുരിതമനുഭവിക്കുന്ന മണിപ്പൂർ ജനതയ്ക്ക് ആശ്വാസത്തിന്റെ കൈത്താങ്ങേകി തിരുവനന്തപുരം അതിരൂപത കെസിവൈഎം.
ക്യാമ്പുകളിൽ ഭക്ഷ്യക്ഷാമം മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന ജനങ്ങൾക്ക് 13 ലക്ഷം രൂപയുടെ നിത്യോപയോഗ സാധനങ്ങളാണ് കെസിവൈഎം പ്രവർത്തകർ ശേഖരിച്ച് മണിപ്പൂരിലേക്ക് അയച്ചത്. ഒരാഴ്ച കൊണ്ട് അതിരൂപതയിലെ വിവിധ ഇടവകകളിൽ നിന്നായി ഭക്ഷ്യവസ്തുക്കളും നിത്യോപയോഗ സാധനങ്ങളും കെസിവൈഎം പ്രവർത്തകരുടെ നേതൃത്വത്തിലാണ് ശേഖരിച്ചത്.
കെസിവൈഎം പ്രവർത്തകർ ശേഖരിച്ച ഭക്ഷ്യവസ്തുക്കൾ ലോറിയിൽ ഇന്നുച്ചയ്ക്കാണ് മണിപ്പൂരിലേക്കയച്ചത്. മണിപ്പൂർ ജനതയ്ക്കായി ശേഖരിച്ച വസ്തുക്കൾ എത്തിക്കുന്നതിനു മാത്രം വാഹനക്കൂലിയായി രണ്ടു ലക്ഷം രൂപയോളം വരും. ഈ തുകയും കെ. സി. വൈ. എം. പ്രവർത്തകരാണ് കണ്ടെത്തുന്നത്. ഇടവകകളിൽ നിന്ന് ശേഖരിച്ച നിത്യോപയോഗ വസ്തുക്കൾ പ്രത്യേകം തരം തിരിച്ചാണ് മണിപ്പൂരിലേക്കയക്കുന്നത്. പെട്ടെന്ന് കേടുപാടുകൾ സംഭവിക്കാത്ത ഉത്പ്പന്നങ്ങളാണ് കയറ്റി അയക്കുന്നത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision