തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം നാളെ അവസാനിക്കും.
അവസാന വോട്ടും ഉറപ്പിക്കാനുള്ള പാച്ചിലിലാണ് രാഷ്ട്രീയ പാർട്ടികൾ. എൽഡിഎഫിനായി കോടിയേരി ബാലകൃഷ്ണനും യുഡിഎഫിനായി പ്രതിപക്ഷ നേതാവ് വിഡി സതീശനും എൻഡിഎയ്ക്കായി സുരേഷ് ഗോപിയും, കേന്ദ്ര മന്ത്രി വി മുരളീധരനും ഇന്ന് മണ്ഡലത്തിൽ എത്തും. ട്വന്റി 20 വോട്ടുകൾ സ്വന്തമാക്കാൻ മൂന്ന് മുന്നണികളും ഒരുപോലെ ശ്രമിക്കുന്നുണ്ട്.