പാകിസ്താൻ സ്വദേശിയെ സേന വെടിവെച്ചുകൊന്നു
ഇന്ത്യയിലേക്ക് ഗുജറാത്ത് അതിർത്തിയിലൂടെ നുഴഞ്ഞുകയറാൻ ശ്രമിച്ച പാകിസ്താൻ സ്വദേശിയെ സേന വെടിവെച്ചുകൊന്നു. ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിൽ ഇന്ത്യൻ പ്രദേശത്തേക്ക് കടക്കാൻ
ശ്രമിച്ചപ്പോൾ ആയിരുന്നു ബിഎസ്എഫിന്റെ നടപടി. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം ഉണ്ടായത്.
നുഴഞ്ഞുകയറാൻ ശ്രമിച്ചത് പാകിസ്താൻ ചാരൻ. അതിർത്തി കടന്നുവരരുതെന്ന് മുന്നറിയിപ്പ് സൈന്യം നൽകിയിട്ടും അവഗണിച്ചതോടെയാണ് വെടിവെച്ചതെന്ന് ബിഎസ്എഫ് അറിയിച്ചു.