ആപ്പാഞ്ചിറ ∙ ട്രാൻസ്ഫോമറിൽ തീ പടർന്നത് പരിഭ്രാന്തി പരത്തി. അഗ്നിരക്ഷാ സേനയുടെ സമയോചിതമായ ഇടപെടൽ മൂലം വൻ തീ പിടിത്തം ഒഴിവായി. ഇന്നലെ രാവിലെ ആപ്പാഞ്ചിറ മുക്കത്തുള്ള കെഎസ്ഇബി ട്രാൻസ്ഫോമറിലാണു തീ പടർന്നത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് മുട്ടുചിറയിൽ നിന്നും അഗ്നിരക്ഷാ സേന എത്തി തീ അണയ്ക്കുകയായിരുന്നു.
