പരിശീലന പരിപാടിയില്‍ അപേക്ഷിക്കാം

Date:

കേരള സര്‍ക്കാര്‍ തൊഴില്‍ വകുപ്പിന് കീഴില്‍ കൊല്ലം ജില്ലയില്‍ ചവറയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനിലെ സ്ത്രീ ശാക്തീകരണ വിഭാഗത്തില്‍ ജിഐഎസ് /ജിപിഎസ് പരിശീലന പരിപാടിയില്‍ ഒഴിവുള്ള നാലു സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിടെക് സിവില്‍ /ഡിപ്ലോമ സിവില്‍ /സയന്‍സ് ബിരുദദാരികള്‍ /ബിഎ ജ്യോഗ്രഫി എന്നിവയിലേതെങ്കിലും അടിസ്ഥാന യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താഴെ പറയുന്ന അര്‍ഹതകള്‍ തെളിയിക്കുന്ന രേഖകള്‍ അപേക്ഷകര്‍ ഹാജരാക്കണം.

കുടുംബത്തിന്റെ മൊത്ത വാര്‍ഷിക വരുമാനം അഞ്ചുലക്ഷത്തില്‍ താഴെയുള്ളവര്‍ (വരുമാന രേഖ), സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ (esw) /പട്ടിക ജാതി /പട്ടികവര്‍ഗ/ഒ ബി സി വിഭാഗത്തില്‍ പെടുന്നവര്‍(വരുമാനം തെളിയിക്കുന്ന രേഖ, സമ്പാദ്യം തെളിയിക്കുന്ന രേഖ എന്നിവ വേണം ), കോവിഡ് മഹാമാരി നിമിത്തം ജോലി നഷ്ടപ്പെട്ട വിഭാഗത്തിലുള്ളവര്‍ (ജോലി നഷ്ടപ്പെട്ടതിന്റെ തെളിവ് ഹാജരാക്കണം), ഒരു രക്ഷിതാവ് മാത്രമുള്ള അപേക്ഷക (തെളിയിക്കുന്ന രേഖ), ദിവ്യാങ്കരുടെ അമ്മ (തെളിയിക്കുന്ന രേഖ), വിധവ (തെളിയിക്കുന്ന രേഖ), ഒരു പെണ്‍കുട്ടി മാത്രമുള്ള അമ്മമാര്‍ എന്നിവയാണ് ഹാജരാക്കേണ്ട രേഖകള്‍. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥിനികള്‍ക്ക് ആറു മാസത്തേക്കുള്ള താമസം, പഠനം, ഭക്ഷണ സൗകര്യം എന്നിവ ഐഐഐസി ഒരുക്കും. ഒരു ലക്ഷത്തിനു മുകളില്‍ ഫീസ് വരുന്ന കോഴ്‌സിന്റെ തൊണ്ണൂറു ശതമാനം ഫീസും സര്‍ക്കാര്‍ അടക്കുന്നതാണ്.

പതിനായിരത്തി മുപ്പതു രൂപ(10030 ) മാത്രമാണ് ഒരു വിദ്യാര്‍ത്ഥി/വിദ്യാര്‍ത്ഥിനി അടക്കേണ്ടി വരിക. താമസിച്ചു പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആകെ പതിനോന്നായിരത്തി മുന്നൂറ്റി അമ്പതു രൂപയാണ്(11350 ) അടക്കേണ്ടി വരിക. അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അസ്സല്‍ രേഖകളും ,മേല്‍പ്പറഞ്ഞ ഫീസുമായി ജൂണ്‍ മൂന്ന് വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിക്ക് മുന്‍പായി സ്ഥാപനത്തില്‍ നേരിട്ട് ഹാജരാകേണ്ടതാണെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. വെബ്‌സൈറ്റ് :www.iiic.a-c.in. കൂടുതല്‍ വിവരങ്ങള്‍ക്ക് 8078980000.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

“സെമിത്തേരി സന്ദർശിക്കുമ്പോൾ, നമ്മുടെ രക്ഷയ്ക്കായി മരിക്കുകയും അടക്കപ്പെടുകയും ഉത്ഥാനം ചെയ്യുകയും ചെയ്ത‌ ക്രിസ്‌തുവിലുള്ള വിശ്വാസം നാം നവീകരിക്കുകയാണ്”

നമ്മുടെ വേർപെട്ടുപോയ സഹോദരീസഹോദരന്മാർ അന്ത്യവിശ്രമം കൊള്ളുന്ന സെമിത്തേരി സന്ദർശിക്കുമ്പോൾ, നമ്മുടെ രക്ഷയ്ക്കായി...

ചേലക്കരയിൽ വിജയം നേടി എൽഡിഎഫ്

ചേലക്കരയിൽ വിജയം നേടി എൽഡിഎഫ്. തുടക്കം മുതൽ അവസാനം വരെ എതിരാളികൾക്ക്...

പാലക്കാടൻ കോട്ട കാത്ത് രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന് മിന്നും വിജയം. ...

കൂട്ടായ്മയിലൂടെ ഒരു ബൈബിൾ നാടകം ഒരുങ്ങുന്നു

ചെമ്മലമറ്റം പന്ദ്രണ്ട് ശ്ലീഹൻമാരുടെ പള്ളിയിൽ വി.ഗീവർഗ്ഗീസ് സഹദായുടെ തിരുനാളിനോട് അനുബന്ധിച്ച് -...