കോട്ടയം: തെരുവുനായ ആക്രമണം തടയുന്നതിന്റെ ഭാഗമായി ലൈവ്‌സ്റ്റോക്ക് മാനേജ്മെന്റ് ട്രെയിനിങ് സെന്ററിന്റെ ആഭിമുഖ്യത്തിൽ തെരുവുനായ്ക്കകളെ പിടികൂടുന്നതിനും പരിപാലനത്തിനും പരിശീലനം നൽകി സർട്ടിഫിക്കറ്റുകൾ നൽകുന്നു.
താല്പര്യമുള്ളവർ തൊട്ടടുത്തുള്ള മൃഗാശുപത്രിയിൽ ഫോൺ നമ്പറും വിലാസവും അടക്കം രേഖപ്പെടുത്തി വെള്ളപ്പേപ്പറിൽ എഴുതിയ അപേക്ഷ സെപ്റ്റംബർ പത്തിനു മുൻപു നൽകണമെന്നു
ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു. വിശദവിവരത്തിന് ഫോൺ: 0481-2563726.














