ഇന്ത്യയുമായി നല്ല വ്യാപാര കരാർ വൈകാതെ ഉണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇതിനായുള്ള ചർച്ചകൾ നന്നായി നടക്കുന്നുണ്ടെന്നും ട്രംപ് വ്യക്തമാക്കി. നരേന്ദ്ര മോദി മികച്ച നേതാവും അടുത്ത സുഹൃത്തുമാണ്.
മോദിയോട് ഏറെ ബഹുമാനമുണ്ട്. ഇന്ത്യ – പാക് യുദ്ധം നിർത്തിയത് താനെന്ന് ദാവോസിലും ട്രംപ് ആവർത്തിച്ചു. അതേസമയം, ആഗോള നേതാക്കളുടെയും ബിസിനസ് പ്രമുഖരുടെയും സാന്നിധ്യത്തിൽ സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും ‘അമേരിക്ക ഫസ്റ്റ്’ നയം ആവർത്തിച്ചു.












