തലയ്ക്ക് പരിക്കേറ്റ ആളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എം.സി റോഡിൽ തവളക്കുഴി ജംഗ്ഷന് സമീപം ചൊവ്വാഴ്ച രാവിലെയാണ് അപകടം ഉണ്ടായത്. ഇടതുവശത്തുകൂടി കയറിവന്ന ബസ് കാൽനട യാത്രക്കാരനെ ഇടിക്കുകയായിരുന്നു. ഇടിയുടെ ശക്തിയിൽ കാൽനട യാത്രക്കാരൻ തെറിച്ചു
വീഴുകയും തലയ്ക്ക് പരിക്ക് ഏൽക്കുകയും ചെയ്തു. നിയന്ത്രണം വിട്ട ബസ് റോഡ് അരികിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷകളിലും കാറിലും ഇടിച്ചു. കേടുപാടുകൾ സംഭവിച്ചു. ഏറ്റുമാനൂർ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു. പരിക്കേറ്റയാൾ ഏറ്റുമാനൂർ സ്വദേശി ജോസ് (65)
