നാളെ ഓശാന ആചരണത്തോടെ ക്രൈസ്‌തവ ദേവാലയങ്ങളിൽ വിശുദ്ധവാര തിരുക്കർമങ്ങൾക്കു തുടക്കമാകും. ഓശാന ഞായറിനോടനുബന്ധിച്ച് ലോകമെമ്പാടുമുള്ള ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനാശുശ്രൂഷകളും മറ്റും നടക്കും. രാവിലെ 10 മണിക്ക് സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ പ്രാദേശിക സമയം
രാവിലെ 10 മണിക്ക് ദിവ്യബലിയോടെ വിശുദ്ധ വാര തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്ന് പേപ്പല്‍ മാസ്റ്റർ ഓഫ് സെറിമണി ആർച്ച് ബിഷപ്പ് ഡീഗോ റാവെല്ലി മാധ്യമങ്ങളെ അറിയിച്ചു. പാപ്പ പങ്കെടുക്കുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല.