പാലിയേക്കരയില്‍ ടോള്‍പ്പിരിവ് താത്കാലികമായി നിര്‍ത്തിവച്ചു. അടിപ്പാത നിര്‍മ്മാണവുമായി ബന്ധപ്പെട്ടുള്ള ഗതാഗതക്കുരുക്കിനെ തുടര്‍ന്നാണ് നടപടി. മണിക്കൂറുകള്‍ നീളുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കണമെന്ന് നേരത്തെ കരാര്‍ കമ്പനിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഗതാഗതക്കുരുക്ക്
ഒഴിവാക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ടോള്‍ പിരിവ് താത്ക്കാലികമായി അവസാനിപ്പിച്ചത്. നേരത്തെ ടോള്‍ പിരിവ് മരവിപ്പിച്ചെങ്കിലും കരാര്‍ കമ്പനിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ഉത്തരവ് പിന്‍വലിക്കുകയായിരുന്നു.