ഇന്നത്തെ ചിന്ത – ഒരു നിമിഷം ഇരുളില്‍ നിന്നാലറിയാം ആരൊക്കെ നമ്മുടെ കൂടെയുണ്ടാകുമെന്ന്

spot_img

Date:

ഒരു നിമിഷം ഇരുളില്‍ നിന്നാലറിയാം ആരൊക്കെ നമ്മുടെ കൂടെയുണ്ടാകുമെന്ന്. പലരും തളര്‍ന്നുവീഴുന്നത് പ്രതിസന്ധികളിലല്ല. പ്രതിസന്ധികളില്‍ കൂടെയുണ്ടാകുമെന്ന് കരുതി വിശ്വസിച്ചവരെ കാണാതെയാകുമ്പോഴാണ്. പലപ്പോഴും കൂടുതൽ ആളുകൾ സ്വീകരിച്ച നന്മകളും നേടിയ ആവശ്യങ്ങളും എല്ലാം സൗകര്യപൂർവ്വം മറക്കും. പൗര്‍ണമികള്‍ എല്ലാവരുടേയുമാണ്, എന്നാൽ അമാവാസികള്‍ അവനവന്റേതു മാത്രവും. മേല്‍ക്കൂരയ്ക്ക് ചന്തം ചാര്‍ത്തുമ്പോള്‍ നാം നെടുംതൂണുകളെ മറന്നുപോകരുത്. ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളിലല്ലാതെ മാറ്റിനിര്‍ത്തപ്പെടുന്ന ചില ആള്‍രൂപങ്ങള്‍ എല്ലായിടത്തും ഉണ്ടാകും, ശരിക്ക് നിവർന്നു നിൽക്കാൻ നട്ടെല്ല് ആയിരുന്നവർ… കയ്യൂക്കുള്ളവരും കാര്യശേഷിയുള്ളവരും വേദിയില്‍ നിറഞ്ഞാടുമ്പോള്‍ ആരുമറിയാതെ മൂലയ്ക്കു നില്‍ക്കലാകും അവരുടെ ഒക്കെ നിയോഗം. ആരവങ്ങള്‍ ഉണ്ടാക്കുന്നവരെയല്ല, അവശ്യനേരത്ത് ഇടപെടുന്നവരാണ് ബന്ധങ്ങളിൽ അടിത്തറയിളകാതെ സൂക്ഷിക്കുന്നത്. അവരെ ചേര്‍ത്തുപിടിച്ചില്ലെങ്കിലും ഇളക്കിമാറ്റരുത്. ആവശ്യമില്ലാത്തപ്പോള്‍ അവഗണിക്കുകയും ആവശ്യം വരുമ്പോള്‍ അന്വേഷിച്ചു കണ്ടെത്തി കൂടെ നിര്‍ത്തുകയും ചെയ്യുന്ന അവസരവാദികളെയാണ് നാം ശരിക്കും മാറ്റിനിര്‍ത്തേണ്ടത്. *പ്രദര്‍ശന സാധ്യതകളില്ലാത്തപ്പോഴും പ്രേരകശക്തിയായി നിലനില്‍ക്കുന്ന ചിലരുണ്ട്. ഒറ്റവെട്ടിന് അവരെ മുറിച്ചു മാറ്റാതിരിക്കുക, കാരണം നാളെ തണലാകാന്‍ അവര്‍മാത്രമേ നമുക്ക് ഒപ്പമുണ്ടാകൂ…

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related