ആധുനിക ഇന്ത്യയുടെ നിർമ്മിതിയിലേക്കുള്ള ധീരമായ ചുവടുവയ്പുകൾക്ക് നേതൃത്വം നൽകിയ ഭരണാധികാരിയായിരുന്നു രാജീവ് ഗാന്ധി.രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വദിനം ഇന്ത്യയിൽ ഭീകരവാദവിരുദ്ധ ദിനമായും ആചരിക്കുന്നു.
രാഷ്ട്രീയം മാറ്റിവച്ചാണ് രാജീവ് പല കാര്യങ്ങളിലും പ്രവർത്തിച്ചിരുന്നത്. ജനാധിപത്യത്തിൽ ആശയങ്ങൾ പലതുണ്ടാകും. പക്ഷേ ആത്യന്തികമായി മനുഷ്യസ്‌നേഹത്തിൽ ഊന്നിയാകണം എല്ലാവരും പ്രവർത്തിക്കേണ്ടത്. 1984 ഒക്ടോബർ മുതൽ 1989 ഡിസംബർ രണ്ടു വരെയാണ് രാജീവ് ഗാന്ധി പ്രധാനമന്ത്രി പദത്തിലിരുന്നത്.