അല്ലയോ മനുഷ്യാ, നീ പൂർണ്ണനാകാൻ ആഗ്രഹിക്കുന്നെങ്കിൽ യേശുവിനെ അനുഗമിക്കുക

spot_img

Date:

“യേശു പറഞ്ഞു: നീ പൂർണ്ണനാകാൻ ആഗ്രഹിക്കുന്നെങ്കിൽ, പോയി നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രർക്കു കൊടുക്കുക. അപ്പോൾ സ്വർഗ്ഗത്തിൽ നിനക്കു നിക്ഷേപമുണ്ടാകും. പിന്നെ വന്ന് എന്നെ അനുഗമിക്കുക” (മത്തായി 19:21)

“ഗുരോ, നിത്യജീവന്‍ അവകാശമാക്കുവാൻ ഞാന്‍ എന്തു ചെയ്യണം?” ഈ ചോദ്യം ചോദിച്ച യുവാവിനോടു യേശു പറയുന്ന ഉത്തരം വളരെ ഗൗരവത്തോടെ നാം മനസ്സിലാക്കേണ്ടതുണ്ട്. അവിടുന്നു നൽകിയ ഉത്തരം: ഒന്നാമതായി ദൈവത്തെ ഏക നല്ലവന്‍ ആയി, പരമനന്മയും സകല നന്മകളുടെയും ഉറവിടവുമായി, അംഗീകരിക്കുക (മർക്കോസ് 10: 18). രണ്ടാമതായി പ്രമാണങ്ങൾ അനുസരിച്ചു ജീവിക്കുക (ലൂക്കാ 18:20). മൂന്നാമതായി സമ്പത്തു മുഴുവൻ വിറ്റ് ദരിദ്രര്‍ക്കു നല്‍കിയതിനു ശേഷം യേശുവിനെ അനുഗമിക്കുക (മത്തായി 19:21). ക്രിസ്തു മുന്നോട്ടുവയ്ക്കുന്ന ഈ മൂന്നു നിർദ്ദേശങ്ങളും പാലിച്ചുകൊണ്ട് ജീവിക്കുക എന്നത് മനുഷ്യനു പ്രയാസകരമായി തോന്നാം.

യേശു പത്തുകല്‍പനകളെ അംഗീകരിച്ചുകൊണ്ടു പറഞ്ഞു: “കൊല്ലരുത്”… എന്ന് പൂര്‍വികരോടു പറയപ്പെട്ടതു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. എന്നാല്‍ ഞാന്‍ നിങ്ങളോടു പറയുന്നു: സഹോദരനോടു കോപിക്കുന്നവന്‍ ന്യായവിധിക്ക് അര്‍ഹനാകും” (മത്തായി 5:21-22). “വ്യഭിചാരം ചെയ്യരുത് എന്നു കൽപിച്ചിട്ടുള്ളത് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു: ആസക്തിയോടെ സ്ത്രീയെ നോക്കുന്നവൻ ഹൃദയത്തിൽ അവളുമായി വ്യഭിചാരം ചെയ്തുകഴിഞ്ഞു” (മത്തായി 5:27-28). മനുഷ്യന്റെ ഹൃദയകാഠിന്യം മൂലമായിരുന്നു ഭാര്യയെ ഉപേക്ഷിക്കാന്‍ മോശ അനുവാദം നൽകിയത് എന്നു പറഞ്ഞുകൊണ്ട് യേശു തന്‍റെ പ്രഘോഷണത്തില്‍ “ദൈവം യോജിപ്പിച്ചതു മനുഷ്യന്‍ വേര്‍പെടുത്താതിരിക്കട്ടെ” (മത്തായി 19:6) എന്നു സംശയരഹിതമായി പഠിപ്പിച്ചു. അപ്പോൾ, ക്രിസ്തു കൽപനകളെ കൂടുതൽ കഠിനമാക്കുകയാണോ ചെയ്തത്? ഒരിക്കലുമല്ല. മോശയുടെ നിയമത്തെക്കാള്‍ ഘനമേറിയതും വഹിക്കാനാവാത്തതുമായ ഒരു ഭാരം അവിടുന്ന് മനുഷ്യരുടെമേൽ കെട്ടിവയ്ക്കുകയായിരുന്നില്ല. പാപം മൂലം വികലമായ സൃഷ്ടിയുടെ ക്രമം പുന:സ്ഥാപിക്കാനും സകല നിയമങ്ങളും പൂർത്തിയാക്കാനും വന്ന യേശു സ്വയം ബലിയായി നൽകിക്കൊണ്ട് നിയമത്തിന്റെ പൂർത്തീകരണത്തിലേക്ക് ഓരോ മനുഷ്യനെയും ക്ഷണിക്കുകയാണ് ചെയ്യുന്നത്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related