എറണാംകുളം ജില്ലയിൽ ടിപ്പർ ലോറികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. സ്കൂളുകളുടെയും കോളേജുകളുടെയും സമയക്രമം പരിഗണിച്ചാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. രാവിലെ എട്ടര മുതൽ പത്ത് വരെയും വൈകീട്ട് നാല് മുതൽ അഞ്ച് വരെയുമാണ് ടിപ്പർ ലോറികൾക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. നിയന്ത്രണം ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. അപകടങ്ങളുടെ സാധ്യത കണക്കിലെടുത്താണ് നിയന്ത്രണം പ്രഖ്യാപിച്ചത്.
